തിരക്ക് കൂടി, പൂനം പാണ്ഡെ അന്ധേരിയില്‍ ഓഫീസ് തുറന്നു

Webdunia
ശനി, 29 മാര്‍ച്ച് 2014 (16:04 IST)
ബോളിവുഡിലെ വിവാദ സെക്സ് ബോംബ് പൂനം പാണ്ഡെ മുംബൈയിലെ അന്ധേരിയില്‍ തന്റെ പുതിയ ഓഫീസ് സമുച്ചയം തുറന്നു. ഇനി എല്ലാ പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കും അന്ധേരിയിലെ ഓഫീസില്‍ വരണമെന്നാണ് പൂനം പറയുന്നത്.

“ഇപ്പോള്‍ തെരക്കുകള്‍ കൂടി വരുകയാണ്, തന്നെക്കൊണ്ട് എല്ലാം കാര്യങ്ങളും മാനേജ് ചെയ്യാന്‍ സാധിക്കുന്നില്ല, അതിനാലാണ് തിരക്കേറിയ മുംബൈയിലെ അന്ധേരിയില്‍ ഓഫീസ് സമുച്ചയം തുറന്നത്“-പൂനം പറഞ്ഞു

സിനിമ ഓഫറുകളിലും കൂടുതലായി വരുന്നത് സ്റ്റേജ് ഷോകളും മറ്റ് ബ്യൂട്ടി ഷാഷന്‍ പരിപാടികളുമാണെന്ന് പൂനം പറഞ്ഞു. ഇത്രയും തിരക്കേറിയ ഓഫറുകള്‍ വരുമ്പോള്‍ തികച്ചും ഓഫീസ് എന്നത് ഏറെ അത്യാവശ്യമാണ്, അന്ധേരി തനിക്ക് പ്രിയപ്പെട്ട നഗരമാണെന്നും പൂനം കൂട്ടിച്ചേര്‍ത്തു.

ഓഫീസിന് പകിട്ടേകാന്‍ പൂനം പുത്തന്‍ ഒരു എസ്‌യുവി കാറും വാങ്ങി. എസ്‌യുവി കാര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട വാഹനമാണ്. ഇതില്‍ തനിച്ചിരുന്നുള്ള യാത്ര വളരെ ആനന്ദകരമാണെന്നും പൂനം പറഞ്ഞു.