അനഘയെ രാഷ്ട്രീയക്കാര്‍ പീഡിപ്പിച്ചു?

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (13:14 IST)
PRO
PRO
കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മരിച്ച അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ചു അന്വേഷണം വേണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

അനഘയെ അച്‌ഛന്‍ മാത്രമാണ്‌ പീഡിപ്പിച്ചതെന്ന സിബിഐ റിപ്പോര്‍ട്ട്‌ കോടതി തള്ളുകയും ചെയ്തു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനഘയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അനഘയുടെ അച്‌ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ അനഘയെ പല സ്ഥലങ്ങളിലും കൊണ്ടുപോയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.