ഗണപതിയെ പൂജിക്കുന്നതിനായി നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. എന്നാൽ പ്രധാന പ്രതിഷ്‌ഠയായി ഗണപതി കുറച്ചിടങ്ങളിൽ മാത്രമേ ഉള്ളൂ. ഉപദേവനായി വിനായകനെ പൂജിക്കാത്ത അമ്പലങ്ങൾ വളരെ കുറവാണെന്നുള്ളതാണ് വാസ്‌തവം. കേരളത്തിലെ പ്രസിദ്ധമല്ലാത്ത ചില ഗണപതി അമ്പലങ്ങളെക്കുറിച്ചാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഇന്ത്യാന്നൂര്‍ ഗണപതിക്ഷേത്രം
മലപ്പുറം ജില്ലയിലെ ഇന്ത്യാന്നൂരിലെ ഗണപതി ക്ഷേത്രം. ശിവനും വിഷ്ണുവും ആണ് പ്രധാന മൂര്‍ത്തികള്‍. എന്നാല്‍ ശ്രീകോവിലിന്‍റെ തെക്കേ ഭിത്തിയിലെ ചിത്രത്തിലുള്ള ഗണപതിയ്ക്കാണ് പ്രാമുഖ്യം.
നാറാണത്ത് ഭ്രാന്തന്‍ തുപ്പി പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. ഗണപതിയുടെ ദര്‍ശനം തെക്കോട്ടാണ്. ശിവനും വിഷ്ണുവും കിഴക്കോട്ടും. ഗണപതിയ്ക്ക് ഒറ്റയപ്പം ആണ് പ്രധാന വഴിപാട്.ആഘോഷങ്ങള്‍ പാടില്ല എന്നാണ് ഇവിടത്തെ നിയനം.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി:
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പട്ടണത്തില്‍ നിന്ന് രണ്ട് കിലോമീറ്റർ.
ഈശ്വരമംഗലം ക്ഷേത്രം
പാലക്കട് ജില്ലയിലെ ഈശ്വരപുരത്തുള്ള ക്ഷേത്രത്തില്‍ പ്രധാന മൂര്‍ത്തി ശിവനാണ്. പക്ഷേ ഉപദേവനായ കന്നിമൂല ഗണപതിയ്ക്കാണ് പ്രാധാന്യം. തിരുപ്പള്ളിയിലേക്കാണ് ഗണപതിയുടെ നട, ഗണപതിയ്ക്ക് അപ്പം കണ്ടാല്‍ മതിയെന്നാണ് വിശ്വാസം.ഈ തട്ടകത്ത് ഗണപതി ഹോമം നടത്താറില്ല നാളികേരമുടച്ചാല്‍ മതിയത്രെ.
നിരവധി അരങ്ങേറ്റങ്ങള്‍ ഇവിടെ നടന്നിരുന്നു. കഥകളി കലാകാരന്മാര്‍ ഇപ്പോഴും അരങ്ങേറ്റത്തിനായി ഇവിടെ എത്തുന്നു.
ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗം:
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം - ശ്രീകൃഷ്ണപുരം റൂട്ടിലാണ് ക്ഷേത്രം.
വിനായക ചതുർത്ഥി ദിനത്തിൽ പ്രത്യേക വഴിപാടുകളും പൂജകളുമെല്ലാം ഈ അമ്പലങ്ങളിലെല്ലാം ഉണ്ടായിരിക്കുന്നതുമാണ്.