പക്കാവടക്കറി

Webdunia
വെള്ളി, 31 ജൂലൈ 2009 (20:16 IST)
പക്കവടയ്ക്കു വേണ്ട സാധനങ്ങള്‍:

കടലമാവ്‌ 6 കപ്പ്‌
ഉള്ളി 60 എണ്ണം
പച്ചമുളക്‌ 5 എണ്ണം
മഞ്ഞള്‍ 2 സ്പൂണ്‍
വെള്ളം പാകത്തിന്‌
ഉപ്പ്‌ 1 സ്പൂണ്‍
മുളകുപൊടി 2 സ്പൂണ്‍
എണ്ണ ആവശ്യത്തിന്‌
അപ്പക്കാരം 2 നുള്ള്‌

ഉണ്ടാക്കേണ്ട വിധം:

ഉള്ളിയും പച്ചമുളകും ചെറുതായി അരിയുക. കടലമാവ്‌, മഞ്ഞള്‍, ഉപ്പ്‌, മുളകുപൊടി, അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്‌ എന്നിവയെല്ലാം ചേര്‍ത്ത്‌ പാകത്തിന്‌ ഉപ്പും വെള്ളവും ഒഴിച്ച്‌ കുഴയ്ക്കുക. കുഴച്ച മാവ്‌ ഒരു മണിക്കൂര്‍ വച്ചേയ്ക്കുക. മാവില്‍ അപ്പക്കാരം ചേര്‍ത്ത്‌ ഇളക്കുക. അതിനുശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ചട്ടുകത്തില്‍ മാവ്‌ കോരിയെടുത്ത്‌ എണ്ണ തോരാന്‍ വയ്ക്കുക.