ദേവീ ദേവൻമാരുടെ വിഗ്രഹങ്ങളും ചിത്രങ്ങളുമെല്ലാം നമ്മൾ വീടിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവയിൽ എല്ലാ രൂപങ്ങളും വീടുകളി സൂക്ഷിക്കുന്നതിന് ഉത്തമമല്ല. ദേവീ ദേവന്മാരുടെ ചില അവതാരങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് വിപരീത ഫലമുണ്ടാക്കും എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇത്തരത്തിൽ വീടുകളി സ്ഥാപിക്കാൻ പാടില്ലാത്ത ഒന്നാണ് നടരാജ രൂപങ്ങൾ.
നടരാജ വിഗ്രഹങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് നല്ലതല്ല എന്ന് വാസ്തു ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. വീടുകളിൽ ആഡംബരത്തിന്റെ ലക്ഷണമായാണ് പലരും നടരാജ രൂപത്തെ കാണാറുള്ളത്. എന്നാൽ രൌദ്ര ഭാവത്തിലുള്ള നടരാജ രൂപങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ദോഷകരമാണെന്നാണ് വാസ്തു പറയുന്നത്.