ബംഗളുരുവിൽ കണ്ടത് ജെസ്നയല്ലെന്ന് അന്വേഷണ സംഘം

വ്യാഴം, 12 ജൂലൈ 2018 (19:47 IST)
ബംഗളുരു: ജെസ്ന ബംഗ്ഗളുരു വിമാനത്താവളത്തിൽ എത്തിയതിന് പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ലെന്ന് അന്വേഷണ സംഘം. ജൂൺ അഞ്ചിന് ബംഗളുരുവിൽ കം‌പൌഡ വിമാനത്താവളത്തിൽ ജെസ്നയെ കണ്ടതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷന സംഘം ബംഗളുരുവിലെത്തിയത്.  
 
ജൂൺ 5ന് ബംഗളുരുവിൽ നിന്നും ഹൈദരാബാദിലേക്ക് ജസ്നയോട് രൂപ സാദൃശ്യമുള്ള പെൺകുട്ടി സഞ്ചരിച്ചതായാണ് പൊലീസിനു ലഭിച്ച വിവരം. ജൂൺ 5ലെ യാത്രക്കാരുടെ വിവരവും റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളും. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. കണ്ടെത് ജെസ്നയല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍