ബിപിസിഎൽ സ്വകാര്യവത്കരണം: ഭാരത് ഗ്യാസിന്റെ എൽപിജി ഉപയോക്താക്കളെ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (11:08 IST)
ഡൽഹി: ബിപിസിഎൽ സ്വകാര്യവത്കരിയ്കുന്നതിന്റെ ഭാഗമായി സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റു പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികളിലേയ്ക്കാണ് നിലവിൽ സബ്സിഡി നിരക്കിൽ എൽപിജി നൽകുന്ന കണക്ഷനുകളെ മാറ്റുക. കണക്ഷനുകൾ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടൻ മന്ത്രിസാഭയുടെ അനുമതി തേടും. മൂന്നുമുതൽ അഞ്ച് വർഷംകൊണ്ടായിരിയ്ക്കും കണക്ഷനുകൾ കൈമാറുന്ന നടപടി പൂർത്തിയാവുക. 
 
ഇന്ത്യൻ ഓയിൻ കോർപ്പറേഷന്റെ ഇൻഡേൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എച്ച്‌പി എൽപിപിജി സേവനങ്ങളായിരിയ്ക്കും പിന്നീട് ഭാരത് ഗ്യാസ് കണക്ഷനുകൾക്ക് പകരമായി ലഭിയ്ക്കുക. എൽപിജിയുടെ സബ്സിഡി വർഷങ്ങളോളം വൈകിയാണ് പൊതുമേഖല എണ്ണക്കമ്പനികൾക്ക് ലഭിയ്ക്കാറുള്ളത്. 27,000 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കേന്ദ്രസാർക്കാർ പൊതുമേഖല എണ്ണക്കമ്പനികൾക്ക് നാൽകാനുള്ളത്. ബിപിസിഎൽ സ്വാകാര്യവത്കരിയ്ക്കുന്നതോടെ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്തുവന്നേയ്ക്കാം എന്നതിനാലാണ് സബ്സിഡി കണക്ഷനികൾ മറ്റു കമ്പനികളിലേയ്ക്ക് മാറ്റുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article