മതപരമായ പുണ്യജലം തളിയ്ക്കാം, വെള്ളത്തുണി പുതയ്ക്കാം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കകാര ചടങ്ങിന് പുതുക്കിയ മാർഗനിർദേശം
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ മാാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രതീകാത്മകമായ രീതിയിൽ മത ആചാരങ്ങൾ നടത്താൻ ബന്ധുക്കൾക്ക് അനുമതി നൽകുന്നതാണ് പുതിയ മാർഗനിർദേശം. കേന്ദ്ര അരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലാജ വ്യക്തമാക്കി.
മൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ അടുത്തബന്ധുക്കളില്‍ ഒരാൾക്ക് പ്രവേശനം നൽകാം. പ്രതീകാത്മകമായ രീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണി പുതയ്ക്കാനും ആ വ്യക്തിയെ അനുവദിക്കും. എന്നാൽ മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ അന്ത്യചുംബനം നല്‍കാനോ അനുവദിക്കില്ല. വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ മൃതദേഹം കാണാൻ അനുവദിയ്ക്കും. അവശ്യപ്പെട്ടാൽ മോർച്ചറിയിൽവച്ചും മൃഹദേഹം കാണാൻ അനുവദിയ്ക്കാം.
സംസ്‌കാര സ്ഥലത്ത് മൃതദേഹം എത്തിച്ചാല്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവര്‍ തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കാം. ഈ സമയത്ത് മതപരമായ പ്രാർത്ഥനകള്‍ ചൊല്ലുന്നതും പുണ്യജലം തളിക്കുന്നതും അനുവദിക്കും. മൃതദേഹത്തിൽ സ്പർശിയ്ക്കാതെ അന്ത്യകർമ്മങ്ങൾ ചെയ്യാം. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിയ്ക്കണം.