സോപ്പ് ഉപയോഗിയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാറുണ്ടോ ? അറിയു !

ബുധന്‍, 25 നവം‌ബര്‍ 2020 (15:20 IST)
ജീവിത സാഹചര്യങ്ങള്‍ അണുക്കളിലൂടെയും പൊടിയിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടുനേരവും സോപ്പ് ഉപയോഗിച്ചുള്ള കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. 
 
സോപ്പ് തെരഞ്ഞെടുന്ന സമയത്ത് പി എച്ച്‌ മൂല്യം ആറ് മുതല്‍ ഏഴ് വരെയുള്ള സോപ്പാണോയെന്ന കാര്യം ആദ്യം ഉറപ്പുവരുത്തണം. മാത്രമല്ല, സോപ്പ് ചര്‍മത്തില്‍ ഉരസിത്തേക്കാതെ കൈകളില്‍ പതപ്പിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മത്തിന്‍റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. 
 
മുഖക്കുരു ഉള്ളവര്‍ അത് കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ, ലിക്വിഡുകളോ ആണ് ഉപയോഗിക്കേണ്ടത്. കുളി കഴിഞ്ഞ ശേഷം എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പുരട്ടുന്നത് ഉത്തമമാണ്. അന്‍പതു വയസു കഴിഞ്ഞവര്‍ സോപ്പ് അധികം ഉപയോഗിക്കരുതെന്നും പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍