തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ ലഭിയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘുകരിയ്ക്കാൻ ഒരുങ്ങി കെഎസ്ഇബി. ഏതുതരം കണക്ഷൻ ലാഭിയ്ക്കുന്നതിനും ഇനി രണ്ടേ രണ്ട് രേഖകൾ മാത്രം നൽകിയാൽ മതിയാകും. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡും, കണക്ഷൻ ലഭിയ്ക്കേണ്ട സ്ഥലത്ത് അപേക്ഷനുള്ള നിയമപ്രമയായ അവകാശം തെളിയിയ്ക്കുന്ന രേഖയും നൽകിയാൽ ഇനി വൈദ്യുതി ലഭിയ്ക്കും. അതായത് വ്യാവസായിക കണക്ഷൻ ലഭിയുന്നതിന് പഞ്ചായത്ത് ലൈസൻസോ വ്യാവസായിക ലൈസൻസോ, രജിസ്ട്രേഷനോ ആവശ്യമില്ല.