കേന്ദ്ര സര്‍ക്കാരിന്റ അവസാന പൂര്‍ണ ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫുഡ് പ്രൊസസിംഗ് സെക്ടറിനായി 1400കോടി രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മാത്രമല്ല, അഗ്രിമാര്‍ക്കറ്റ് ഡെവലപ്‌മെന്റിനായി 2000 കോടിയും പ്രഖ്യാപിച്ചു. അതോടൊപ്പം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ അയല്‍സംസ്ഥാനങ്ങളെ സഹകരിപ്പിച്ച് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റ നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉടന്‍ മാറുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ ഉല്‍പാദന രംഗം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.