യൂണിയന്‍ ബജറ്റ് 2018: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന് ധനമന്ത്രി

വ്യാഴം, 1 ഫെബ്രുവരി 2018 (11:18 IST)
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിച്ച് തുടങ്ങി. ജനപ്രിയവും വികസനോന്മുഖവുമായ ബജറ്റായിരിക്കും അദ്ദേഹം അവതരിപ്പിക്കുക എന്നാണ് പൊതുവിലയിരുത്തല്‍. 
 
കേന്ദ്ര സര്‍ക്കാരിന്റ നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉടന്‍ മാറുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ ഉല്‍പാദന രംഗം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍