കേന്ദ്രം പറയുന്ന സാമ്പത്തിക വളർച്ചയ്ക്ക് ഒരു ഉറപ്പുമില്ലെന്ന് ചിദംബരം; പാർലമെന്റിൽ അവതരിപ്പിച്ചത് കേന്ദ്രസർക്കാരിലെ ആഭ്യന്തര കുഴപ്പങ്ങളെ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട്
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ പി ചിദംബരം. അടുത്ത വർഷം രാജ്യത്ത് ഉണ്ടാകുമെന്ന് പറയുന്ന സാമ്പത്തിക വളർച്ചയ്ക്ക് ഒരു ഉറപ്പുമില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരില്‍ ഉയര്‍ന്നുവരുന്ന ആഭ്യന്തര കുഴപ്പങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് കഴിഞ്ഞദിവസം പാർലമെന്റിൽ അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഉണ്ടാകുമെന്ന് പറയപ്പെഉന്ന സാമ്പത്തിക വളർച്ച കുറേ നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. 6.75 ശതമാനം വളര്‍ച്ചയാണ് നടപ്പുവര്‍ഷത്തില്‍ കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വളർച്ചയുണ്ടാകും എന്നതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു തെളിവുകളും സർക്കാരിന്റെ പക്കലില്ലെന്നും ആദ്യ പാദത്തിലെ സാമ്പത്തിക വളർച്ച 6 ശതമാനം മാത്രമായിരുന്നു ചിദംബരം പറയുന്നു.
ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തില്‍ വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്നാണ് താന്‍ കണക്കുകൂട്ടുന്നത്. കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിൽ എൻ.ഡി.എ സർക്കാർ പൂർണ പരാജയമാണെന്ന് സമ്മതിക്കുന്ന തരത്തിലുള്ളതാണ് ഈ സാമ്പത്തിക റിപ്പോർട്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു.
അതേസമയം, വരുന്ന സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി വളർച്ച 7–7.5 ശതമാനം വരെ ഉയരുമെന്നാണ് സര്‍ക്കാരിന്റെ സാമ്പത്തിക സർവേ. എണ്ണവില വർദ്ധന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ബജറ്റ് അവതരണത്തിനു മുന്നോടിയായി പാർലമെന്‍റിൽവച്ച റിപ്പോർട്ടിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.