വെള്ളിയാന്‍കല്ല് എന്ന് പേരിട്ടിരിക്കുന്ന വീക്കിലി ടാസ്‌ക് പുരോഗമിക്കവേ ഹനാനും ഗോപികയും അടിയായി. ടാസ്‌ക് തുടങ്ങും മുമ്പേ ചെറിയ വാക്‌പോര് ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മത്സരത്തിനു മുമ്പ് മത്സരാര്‍ത്ഥികളെ അധികാരികളും കടല്‍ക്കൊള്ളക്കാരും വ്യാപാരികളും ആയി തരംതിരിച്ചിരുന്നു. അധികാരികള്‍ കൊടി എടുക്കണമെന്ന് മത്സരം ആരംഭിക്കുന്നതിനു മുമ്പ് ബിഗ് ബോസ് പറഞ്ഞിരുന്നു. എന്നാല്‍ കൊടികള്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് ബിഗ് ബോസ് പറഞ്ഞിട്ടുമില്ല. ഈ അവസരം മുതലാക്കി ഹനാന്‍ രംഗത്തെത്തുകയായിരുന്നു.
ഗോപികയ്ക്ക് പിന്നില്‍ തന്നെ ഹനാന്‍ കൂടി. ഗോപികക്ക് രണ്ട് കൊടികള്‍ ലഭിച്ചിരുന്നു. റെനീഷയും രണ്ട് കൊടികള്‍ സ്വന്തമായി. ദേവുനും മനീഷക്കും ഓരോന്ന് വീതം ലഭിച്ചു. ഹനാന് കൊടികളൊന്നും ലഭിച്ചില്ല. ഇതോടെ ഗോപികയില്‍ നിന്ന് കൊടികള്‍ തട്ടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഗോപികയുടെ കഴുത്തിന് പിടിക്കുകയും കൊടികള്‍ തട്ടിയെടുക്കുവാനും ഉള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഹനാനിനോട് ഒരാളുടെയും ദേഹത്ത് തൊടാന്‍ പാടില്ലെന്നും കൊടി പിടിച്ച് പറിക്കാന്‍ പാടില്ലെന്നും ഗോപിക പറയുന്നുണ്ടായിരുന്നു. ഇതൊന്നും കേള്‍ക്കാതെയാണ് ഹനാന്റെ ശ്രമങ്ങള്‍. വേറെ ആളുകളുടെ കയ്യിലും കൊടിയുണ്ടെന്നും ഗോപിക പറയുന്നുണ്ട്.
ഇതൊന്നും കേള്‍ക്കാത്ത ഹനാനെ പിടിച്ചു ഗോപിക തള്ളി. തിരിച്ചും തള്ളായി. ടാസ്‌കിനിടയില്‍ ശരീര ആക്രമണം ഉണ്ടാവാന്‍ പാടില്ലെന്ന് ബിഗ് ബോസ് നിയമാവലിയില്‍ പറഞ്ഞിട്ടുണ്ട്. കൊടി കിട്ടാനായി എന്തും ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ഇരുവരും തമ്മില്‍ തല്ലായി. പ്രശ്‌നം കയ്യാങ്കളിയിലേക്ക് കടന്നതോടെ മറ്റ് മത്സരാര്‍ത്ഥികളും ഇടപെട്ട് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി.