ബ്ലെസ്‌ലി എനിക്ക് ബ്രദറിനെ പോലെ, അവന്റെ ടച്ചില്‍ വേറൊരു മോശം ഫീലിങ്‌സ് തോന്നേണ്ട ആവശ്യമില്ല: ദില്‍ഷ

Webdunia
വ്യാഴം, 7 ജൂലൈ 2022 (16:34 IST)
വിവാദങ്ങളെ കുറിച്ച് മനസ്സുതുറന്ന് ബിഗ് ബോസ് സീസണ്‍ 4 ല്‍ വിന്നറായ ദില്‍ഷ പ്രസന്നന്‍. ബ്ലെസ്‌ലിയുമായി ചേര്‍ത്ത് പുറത്ത് കേട്ട ഗോസിപ്പുകളില്‍ വിഷമം തോന്നിയെന്ന് ദില്‍ഷ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദില്‍ഷ. 
 
ബ്ലെസ്‌ലി എനിക്ക് ബ്രദറെ പോലെയാണെന്ന് ബിഗ് ബോസില്‍ വന്ന ദിവസം മുതല്‍ ഞാന്‍ പറയുന്നുണ്ട്. ബ്രദറെ പോലെ ഒരാള്‍ ടച്ച് ചെയ്യുമ്പോള്‍ എന്ത് ഫീലിങ്‌സ് ആണ് തോന്നുക. വേറൊരു രീതിയിലുള്ള ഫീലിങ്‌സ് തോന്നേണ്ട ആവശ്യമില്ല. അവനും വേറൊരു രീതിയിലാണ് എന്നെ ടച്ച് ചെയ്തതെന്ന് ഞാനും വിശ്വസിക്കുന്നില്ല. ബാഡ് ടച്ചും ഗുഡ് ടച്ചും എന്താണെന്ന് എല്ലാവരേക്കാളും നന്നായി അറിയാം. ബൗണ്ടറി ക്രോസ് ചെയ്ത് ആര് വന്നാലും ഞാന്‍ കൃത്യമായി പ്രതികരിക്കും. ബിഗ് ബോസ് വീട്ടില്‍ ആരും ആ ബൗണ്ടറി ക്രോസ് ചെയ്ത് വന്നിട്ടില്ലെന്നും ദില്‍ഷ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article