കേശവന്‍റെ അപദാനങ്ങള്‍

Webdunia
WDWD
ഗുരുവായൂര്‍ കേശവന്‍ കേരളത്തിലെ ഏറ്റവും പ്രശസ്തനും തലയെടുപ്പുള്ളവനുമായിരുന്ന ആനയായിരുന്നു. ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റിയ കേശവനെ ആളുകള്‍ ഈശ്വരനെപ്പോലെ കരുതി വന്ദിച്ചിരുന്നു.

കേശവന്‍റെ പേരില്‍ ഒട്ടേറെ ആനക്കഥകളുമുണ്ട്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ കേശവന്‍ എന്ന പേരില്‍ ഒരു സിനിമ ഉണ്ടായത്. എന്നാല്‍ ഈ സിനിമ മാത്രം പോര ഗുരുവായൂര്‍ കേശവനെ സ്മരിക്കാന്‍ എന്നാണ് ആനക്കമ്പക്കാരുടെ കണ്ടെത്തല്‍.

ഗുരുവായൂരില്‍ ഗജകേസരിയായ കേശവന്‍റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യനു കിട്ടുന്ന എല്ലാ പ്രശസ്തിയും പരിഗണനകളും ഈ ആനയ്ക്കും കിട്ടുന്നു. ഇപ്പോഴിതാ ഗുരുവായൂര്‍ കേശവന്‍റെ കഥകള്‍ ഒരു മെഗാ സീരിയലായി മാറുന്നു. കടമറ്റത്തു കത്തനാരെപ്പോലെ ഗുരുവായൂര്‍ കേശവനും ഇനി നമ്മുടെ രാത്രികളെ ധന്യമാക്കും.

ഈ സീരിയലില്‍ ഗുരുവായൂര്‍ കേശവനായി അഭിനയിക്കാനായി ഒരു ഗജ അഭിനേതാവിനെ കണ്ടെത്തിക്കഴിഞ്ഞു. അത് മറ്റാരുമല്ല കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന (ശരിക്ക് പറഞ്ഞാല്‍ ഗുരുവായൂര്‍ കേശവനേക്കാള്‍ തലയെടുപ്പുള്ള ) തെച്ചിക്കോട്ട്കാവിലെ രാമചന്ദ്രനാണ് സീരിയലില്‍ ഗുരുവായൂര്‍ കേശവന്‍റെ വേഷം കെട്ടുന്നത്.

ഇതിലൊരു ബാലതാരമുണ്ട് - കുഞ്ഞുകേശവനായി വേഷമിടുന്നത് ചിറയ്ക്കല്‍ ശിവനെന്ന കുട്ടിക്കൊമ്പനാണ്. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന സീരിയലില്‍ മുരളീകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇതില്‍ എം.ഡി.രാജേന്ദ്രന്‍റെ ഗാനങ്ങളും ഉണ്ട്.


WDWD
സുരേഷ് അഞ്ചേരി, ജോസഫ് പറപ്പൂര്‍ എന്നിവരാണ് ഗുരുവായൂര്‍ കേശവന്‍റെ നിര്‍മ്മാതാക്കള്‍. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ മികച്ചൊരു നടനാണെന്നാണ് നിര്‍മ്മാതാക്കളുടെ അഭിപ്രായം. ഒന്നു പറഞ്ഞുകൊടുത്താല്‍ മതി അതേപോലെ അഭിനയിക്കും. എന്നാല്‍ ചിറയ്ക്കല്‍ ശിവന്‍റെ കാര്യം അങ്ങനെയല്ല, കുട്ടിയല്ലേ.. അനുസരിക്കാന്‍ അല്‍പ്പം മടി കാണും.

ലൊക്കേഷനിലും പരിസരങ്ങളിലും ശിവന്‍ ഓടിനടക്കും. പിന്നെ കുറച്ചു നേരം രാമചന്ദ്രന്‍റെ അഭിനയം നോക്കിനില്‍ക്കും. ആനയെ കുറിച്ചുള്ള സീരിയലുകള്‍ ടിവിയില്‍ പല തവണ വന്നിട്ടുണ്ട്. അതിലെല്ലാം യഥാര്‍ത്ഥ ആനകളുടെ കഥകളാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ആനയുടെ പേരില്‍ ആനകള്‍ പ്രധാന റോളില്‍ അഭിനയിക്കുന്ന ഒരു മെഗാ സീരിയല്‍ കേരളത്തില്‍ ആദ്യമായിരിക്കും.

44 കാരനായ രാമചന്ദ്രന്‍ ബീഹാര്‍ സ്വദേശിയാണ് ഉയരത്തില്‍ നാട്ടാനകളുടെ കൂട്ടത്തില്‍ രണ്ടാമനാണ് 10.3 അടിഉയരം. ( കണ്ടമ്പുള്ളി ബാലനാരായണനാണ് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള -10.8 അടി-ആന) പക്ഷെ തലയെടുപ്പിലും എടനീളത്തിലും രാമചന്ദ്രനെ കവച്ചു വെക്കാന്‍ മറ്റൊരാന ഇല്ല. 5 കൊല്ലം മദപ്പാടുള്ള ഏക ആനുയും രാമചന്ദ്രനാണ്

ഏടക്കുന്നിയിലെ ഉണ്ണി കേരളത്തേക്ക് കൊണ്ടുവന്ന ആനയെ ആനക്കച്ചവടക്കാനനായ വെങ്കടാദ്രിയില്‍ നിന്നും വാങ്ങി തൃശ്ശൂരിലെ പേരമങലത്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം രാമചന്ദ്രന്‍ എന്നു പേരിടുകയാണുണ്ടായത്.

അഭിനയിച്ച് വലിയ പരിചയം പോരെങ്കിലും സിനിമക്കും പരമ്പയ്ക്കും വേണ്ട ചില്ലറ സ്റ്റണ്‍ടൊക്കെ രാമചന്ദ്രനറിയാം 1999ല്‍ തിരുവമ്പാടി ചന്ദ്ര ശേഖരുനുമായി കൊന്‍പു കോര്‍ത്ത് അവനെ നന്നയൊന്നു നോവിപ്പിച്ച് വിടുകയും ചെയ്തു