ഇന്ദുലേഖ മിനിസ്‌ക്രീനിലേക്ക്

Webdunia
ബുധന്‍, 14 മെയ് 2008 (18:43 IST)
WDFILE
കാലമേറെ കഴിഞ്ഞിട്ടും മലയാ‍ളികള്‍ക്ക് ചന്തുമേനോന്‍റെ ഇന്ദുലേഖയോടുള്ള സ്‌നേഹമൊന്നും കുറഞ്ഞിട്ടില്ല.ഇപ്പോഴും ഒരു പാട് ഇഷ്‌ടത്തോടെയാണ് ഇന്ദുലേഖ മലയാളികള്‍ വായിച്ചുക്കൊണ്ടിരിക്കുന്നത്.

നോവലുകള്‍ പരമ്പര രൂപത്തില്‍ ടെലിവിഷനില്‍ അവതരിപ്പിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. നാലുകെട്ടും അഗ്നിസാക്ഷിയുമെല്ലാം ടെലിവിഷനില്‍ പരമ്പര രൂപത്തില്‍ വന്നിട്ടുണ്ട്.

ഇപ്പോള്‍, ഇതാ ഇന്ദു ലേഖയും പരമ്പര രൂപത്തില്‍ വരുന്നു.കെപി വിജയകുമാര്‍ തിരക്കഥയും സംഭാഷണവും എഴുതി മുഹമ്മദ്കുട്ടിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ബ്രദേഴ്‌സ് ഫിലിം ക്ലബിന്‍റെ ബാനറില്‍ മൊയ്തുണ്ണി,ജബ്ബാര്‍ എന്നിവരാണ് നിര്‍മ്മാണം.വി അരവിന്ദ് ഛായാഗ്രഹണവും കൈതപ്രം ഗാനരചനയും നിര്‍വഹിക്കുന്നു. കലാമണ്ഡലം കേശവന്‍, എം‌ആര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.