ഓരോ ദിവസവും ബിഗ് ബോസിൽ അരങ്ങേറുന്നത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ബിഗ് ബോസിൽ കഴിഞ്ഞ ആഴ്ചയിലെ ക്യാപ്‌റ്റർ പേളി മാനിയായിരുന്നു. എന്നാല്‍ ക്യാപ്റ്റനായതിനു ശേഷം പേര്‍ളിക്കെതിരെ മല്‍സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
ക്യാപ്റ്റനായതിനു ശേഷം പേളി മറ്റൊരു സ്വഭാവമാണ് കാണിക്കുന്നതെന്നാണ് മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചത്. ക്യാപ്‌റ്റൻ എന്ന നിലയിൽ പേളി പരാജയമാണെന്നും അംഗങ്ങൾ പറയുന്നു. പേളിയുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഇഷ്ടപ്പെടാറില്ലെന്നും മല്‍സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. കഴിഞ്ഞാരു എപ്പിസോഡില്‍ പേര്‍ളിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോള്‍ രഞ്ജിനി നല്‍കിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.
പേര്‍ളിക്ക് ക്യാപ്റ്റന്‍സി കുട്ടിക്കളിയാണെന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. എല്ലാ മല്‍സരാര്‍ത്ഥികള്‍ക്കും മുന്‍പില്‍ വെച്ചായിരുന്നു രഞ്ജിനി ഇക്കാര്യം പറഞ്ഞത്. രണ്ട് മുഖമുള്ള കുട്ടിയാണ് പേളി. ഞാൻ ക്യാപ്‌റ്റനായിരുന്നപ്പോൾ 'യൂസ്‌ലെസ്സ്' ക്യാപ്‌റ്റൻ എന്ന് പേളി എന്നെ പറഞ്ഞിരുന്നു. അത് ക്യാപ്‌റ്റൻസിയിൽ പേളി ശ്രദ്ധിക്കണമായിരുന്നു.