നിലപാടുകളിൽ ഉറച്ച് അഞ്ജലി, ഇനി കളി കാത്തിരുന്ന് കാണാം!

തിങ്കള്‍, 30 ജൂലൈ 2018 (11:26 IST)
പതിനാറ് മത്സരാർത്ഥികളുമായി ആരംഭിച്ച താരയുദ്ധം ബിഗ് ബോസിൽ ഇതുവരെയായി ആറ് മത്സരാർത്ഥികൾ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ശ്വേതയെ പുറത്താക്കിയത്. അങ്ങനെ രഞ്ജിനിയും ശ്വേതയും തമ്മിലുള്ള ആ മത്സരത്തിൽ രഞ്ജിനി വിജയിച്ചു. 
 
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് മത്സരം ശക്തിപ്രാപിച്ച് വരികയാണ്. എന്നാൽ ഇപ്പോൾ ശ്വേത പുറത്തായപ്പോൾ അകത്തേക്ക് പുതിയ അതിഥിയായി എത്തിയിരിക്കുന്നത് അഞ്ജലി അമീർ ആണ്. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായി മാറിയ അഞ്ജലി മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പേരന്‍പില്‍ അഭിനയിച്ചിരുന്നു. 
 
അഞ്ജലിയെ ഇരുകൈയും നീട്ടിയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് മറ്റ് മത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്. എന്നാൽ ബിഗ് ബോസിലെ കളികളെല്ലാം കണ്ടറിഞ്ഞ് വന്ന പുതിയ അതിഥി ഇനി ആരുടെ പക്ഷമായിരിക്കും? ബിഗ് ബോസിലെത്തിയ ആദ്യ നിമിഷം തന്നെ തന്റെ നിലപാടുകള്‍ അഞ്ജലി വ്യക്തമാക്കിയിരുന്നു. തന്റെ സ്വഭാവം അനുസരിച്ച് അടുക്കും തോറും അകല്‍ച്ചയുണ്ടാവുമെന്നുമാണ് അനൂപിനോട് താരം പറഞ്ഞിരിക്കുന്നത്. തന്നെ തന്റെ വഴിക്ക് വിടണമെന്നും അല്ലാത്ത പക്ഷം താന്‍ വയലന്റ് ആവുമെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇനി നടക്കാനിരിക്കുന്ന 'ബിഗ് ബോസ്' കളികൾ കാത്തിരുന്നുതന്നെ കാണേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍