'ആ കൈകളിൽ ഉമ്മ കൊടുക്കണം': പ്രണയം തലയ്‌ക്കുപിടിച്ച് ശ്രീനിഷ്

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (14:49 IST)
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസിൽ പണികിട്ടിയത് ശ്രീനിഷിനായിരുന്നു. ശ്രീനിഷിന്റെ വായിൽ നിന്ന് അറിയാതെ വീണ കാര്യത്തിൽ കയറിപിടിക്കുകയായിരുന്നു ബഷീറും ഷിയാസും. കഴിഞ്ഞ ദിവസം കുക്കിംഗ് ടീം ഉണ്ടാക്കിയത് വെറൈറ്റിയായ മുട്ട ബിരിയാണിയായിരുന്നു.
 
മുട്ട ബിരിയാണി ഉണ്ടാക്കാൻ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത് പേളിയായിരുന്നു. ഓരോ മുട്ടയിലും കുറച്ച് ഡെക്കറേഷൻസ് ഒക്കെ ചേർത്ത് ബിഗ് ബോസ് കുടുംബത്തിലെ ഓരോ ആളുകളാളെന്ന് പറയുകയും ചെയ്‌തിരുന്നു.
 
ഭക്ഷണം കഴിച്ച് ശ്രീനിഷും ബഷീറും ഷിയാസും ഒരുമിച്ചിരുന്നപ്പോൾ ശ്രീനിഷ് ഭക്ഷണം നല്ലതാണെന്ന് പറഞ്ഞു. അത് ഇരുവരും സമ്മതിച്ചു. ശേഷം ശ്രീനിഷ് പറഞ്ഞു ഭക്ഷണം ഉണ്ടാക്കിയ കൈകൾക്ക് ഉമ്മ കൊടുക്കണമെന്ന്. പേളിയാണ് ബിരിയാണി ഉണ്ടാക്കിയതെന്ന് അവിടെ എല്ലാവർക്കും അറിയുന്നതായിരുന്നു. ശേഷം 'വീണിടത്തുനിന്ന് ഉരുളണ്ടെന്ന്' ബഷീറും ഷിയാസും ശ്രീനിഷിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article