ശ്വേതയുടെ പ്രതിഫലം ഒരു ലക്ഷം, രണ്ടാം സ്ഥാനം രഞ്ജിനിക്ക്, അപ്പോൾ പേളി?

Webdunia
ബുധന്‍, 4 ജൂലൈ 2018 (10:52 IST)
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടി ശ്വേത മേനോൻ എന്ന് റിപ്പോർട്ടുകൾ. പതിനാറ് മത്സരാർത്ഥികളാണ് ബിഗ് ബോസിലുള്ളത്. പതിനാറ് പേര് മത്സരിക്കുന്ന ഷോയിൽ ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. അതിന് തൊട്ടുതാഴെയായുള്ളത് രഞ്ജിനി ഹരിദാസാണ്. 80000 രൂപയാണ് രഞ്ജിനിയുടെ പ്രതിഫലം.
 
ഈ പതിനാറ് പേർക്ക് ജനങ്ങൾക്കിടയിലുള്ള പ്രശസ്‌തിയും മറ്റും അടിസ്ഥാനമാക്കിയാണ് ഇവരുടെ പ്രതിഫലം നിശ്ചയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി. ഹാസ്യ നടന്‍ അനൂപ് ചന്ദ്രന്റെ പ്രതിഫലം 71000 രൂപയും ടെലവിഷന്‍ അവതാരകയും നടിയുമായ പേളിമാണിയുടെ പ്രതിഫലം 50000 രൂപയായുമാണ്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്.
 
പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ ശങ്കറാണ്. 20,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. ദീപന്‍ മുരളി, സാബുമോൻ, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മറ്റു മത്സരാര്‍ത്ഥികളായ ശ്രീലക്ഷ്മി, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article