ഇത് കോടതി നിര്‍ദേശമാണ്, ദിലീപ് നല്ല കുട്ടിയായി; ജാമ്യ വ്യവസ്ഥകള്‍ പാലിച്ച് താരം

ശനി, 7 ഒക്‌ടോബര്‍ 2017 (17:58 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് തന്റെ പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

7 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, ദിലീപിനെതിരെ നാല് യുവനടിമാർ അന്വേഷണ സംഘത്തിനു മുമ്പാകെ രഹസ്യമൊഴി നൽകി. 164 സെക്ഷൻ പ്രകാരമാണ് നടിമാർ ദിലീപിനെതിരെ മൊഴി നൽകിയിരിക്കുന്നതെന്നാണ് സൂചനകൾ. ദിലീപിന്റെ ക്രിമിനൽ സ്വഭാവം തെളിയിക്കാൻ കഴിഞ്ഞാൽ കുറ്റപത്രം കൂടുതൽ ഉറപ്പുള്ളതാകുമെന്നാണ് പൊലീസ് കരുതുന്നത്. സാക്ഷികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

കേസിലെ ആദ്യകുറ്റപത്രത്തിൽ 167ലധികം സാക്ഷികളുണ്ട്. ദിലീപ് ഉൾപ്പെടുന്ന ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസിൽ 300 സാക്ഷികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ അധികവും സിനിമാമേഖലയിൽ ഉൾപ്പെടുന്നവരാണ്. അനൂപ് ചന്ദ്രൻ, ലിബർട്ടി ബഷീർ, ബൈജു കൊട്ടാരക്കര തുടങ്ങിയവർ ദിലീപിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍