എലീന ഫേക്ക് അല്ല, പക്ഷേ പ്രദീപിന്റെ പ്ലാനിൽ വീഴുമോ? - ബിഗ് ബോസിൽ മറ്റൊരു പ്രണയം, ദൂതനായി സുരേഷ്

ചിപ്പി പീലിപ്പോസ്

വെള്ളി, 24 ജനുവരി 2020 (16:04 IST)
ബിഗ് ബോസ് സീസൺ 2വിലെ ഹാപ്പി കപ്പിൾസ് ആരാണെന്ന ആകാംഷയിലാണ് പ്രേക്ഷകർ. തുടക്കത്തിൽ സുജോ- സാന്ദ്ര പ്രണയം ആയിരുന്നു ചർച്ചാ വിഷയം. എന്നാൽ, ഇത് പ്ലാനിങ്ങ് ആണെന്ന് ഇവർ തന്നെ രഹസ്യമായി സംസാരിച്ചപ്പോൾ പ്രേക്ഷകർ അവരുടെ ‘ഫേക്ക് പ്രണയ’ത്തിന് വിലയിട്ടു. 
 
പിന്നീട്, പ്രദീപ് - രേഷ്മ എന്നിവരെ പ്രണയിതാക്കളാക്കാനുള്ള പ്ലാനായിരുന്നു ചിലരൊക്കെ. പക്ഷേ, അത് നടന്നില്ല. ഇപ്പോൾ എലീനയും പ്രദീപുമായും പുതിയ സംസാരവിഷയം. പ്രദീപിനായി എലീനയെ വിവാഹം ആലോചിക്കുകയാണ് സുരേഷ്. പാഷാണം ഷാജിയും സുരേഷും പ്രദീപും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു ഈ ചര്‍ച്ച. ഇതോടെ നിങ്ങള്‍ സീരിയസായിട്ട് ചോദിച്ച് നോക്കൂയെന്ന മറുപടി നല്‍കി നടന്നുപോവുന്ന പ്രദീപിനെ ആണ് ഇന്നത്തെ പ്രൊമോ വീഡിയയിൽ കാണുന്നത്.
 
പ്രദീപ് എഴുന്നേറ്റ് പോയതിന് പിന്നാലെയായാണ് ഇവര്‍ക്കരികിലേക്ക് എലീന വന്നിരുന്നത്. പ്രദീപിനെ കുറിച്ച് സുരേഷ് എലീനയോട് സംസാരിക്കുന്നുണ്ട്. നിന്നെ ആലോചിക്കട്ടെ, നിന്റെ അച്ഛനോട് ഞാന്‍ സംസാരിച്ചോളാമെന്നായിരുന്നു അദ്ദേഹം എലീനയോട് പറഞ്ഞത്. എന്നാൽ, പ്രദീപിന്റെ വല്ല പ്ലാൻ ആണോ ഇതെന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ട്. വളരെ ജെനുവിൻ ആയ, ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കൂട്ടത്തിലാണ് എലീന. അതിനാൽ ഇത് പ്രദീപിന്റെ പ്ലാൻ ആണെങ്കിൽ അതിൽ എലീന വീഴരുതേ എന്നാണ് അവരുടെ ആരാധകർ പ്രാർത്ഥിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍