ബിഗ് ബോസിൽ നിന്നും എലീനയും ദയയും പുറത്തേക്ക്, അടുത്തത് ആര്യയും ജസ്ലയും ?!

ചിപ്പി പീലിപ്പോസ്
വ്യാഴം, 13 ഫെബ്രുവരി 2020 (11:04 IST)
മലയാളം ബിഗ് ബോസ് ഏറെ ശ്രദ്ധേയമായ പരിപാടി ആണ്. ആരാധകരുടെ ജനപ്രീതി പിടിച്ചുപറ്റിയ പ്രോഗ്രാം ഒരു മാസം പിന്നിടുകയാണ്. ബിഗ് ബോസ് ഹൌസിനുള്ളിൽ കണ്ണ് സൂക്കേട് ഒരു വില്ലനായിരിക്കുകയാണ്. പരീക്കുട്ടിക്കാണ് ആദ്യം അസുഖം ബാധിച്ചത്. ഇതോടെ താരം ഹൌസിൽ നിന്നും പുറത്താവുകയായിരുന്നു. 
 
പിന്നാലെ ആർ ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരും അസുഖം ബാധിച്ച് ബിഗ് ബോസിൽ നിന്നും പുറത്തായിരുന്നു. പവനേയും ചികിത്സയ്ക്കായി വിളിച്ചെങ്കിലും അസുഖം ഭേദമായതോടെ താരത്തെ ഹൌസിനുള്ളിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഇപ്പോഴിതാ രണ്ടുപേര്‍ കൂടി കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ്. 
 
എലീന പടിക്കല്, ദയ അശ്വതി എന്നിവരാണ് ചികിത്സയ്ക്കായി പുറത്തേക്ക് പോയത്‍. ആദ്യം ബിഗ് ബോസ് വിളിപ്പിച്ചത് ദയയെ ആയിരുന്നു. കണ്ണിന് അസ്വസത്ഥയുണ്ടെന്ന് എലീന പറഞ്ഞപ്പോള്‍ ആര്യ മരുന്നൊഴിച്ച് നൽകുകയായിരുന്നു. ഇതേതുടർന്ന് ബിഗ് ബോസ് എലീനയേയും വിളിപ്പിക്കുകയായിരുന്നു.
 
ലക്ഷ്വറി ബഡജ്റ്റ് ടാസ്‌ക്കിന്റെ ഭാഗമായി നാണയം ശേഖരിക്കുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും. ഇതിനിടയിലാണ് ദയയും എലീനയും പുറത്തേക്ക് പോയത്. തങ്ങള്‍ക്ക് ലഭിച്ച നാണയം ഫുക്രുവിനെ ഏല്‍പ്പിച്ചായിരുന്നു ഇരുവരും പോയത്.  
 
ഇവരെ കൂടാതെ, ആര്യ, ജസ്ല എന്നിവരും അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിട്ടുണ്ട്. കണ്ണില്‍ മരുന്നൊഴിക്കുകയും ഐ ഡ്രോപ് കൈയ്യില്‍ വെച്ചുമാണ് ആര്യ നടക്കുന്നത്. അടുത്തതായി ഇവരും പുറത്തേക്ക് പോവേണ്ടി വരുമോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article