ചൂടിനെ മറികടക്കാൻ കാറ് മുഴുവൻ ചാണകം മെഴുകി, തരംഗമായി ചിത്രങ്ങൾ

വെള്ളി, 24 മെയ് 2019 (01:06 IST)
കടുത്ത ചൂടാണ് ഈ വേനൽ കലത്ത് രജ്യത്തിന്റെ പല ഭാഗത്തും രേഖപ്പെടുത്തുന്നത്. ചൂടിനെ മറികടക്കുന്നതിനായി എന്നതിന് ആളുകൾ പലരീതിയിലുള്ള വഴികൾ സ്വീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അഹമ്മദാബാദിൽനിന്നുമുള്ള ഈ സംഭവം അരെയും അമ്പരപ്പിക്കും. തന്റെ കറിനെ ചൂടിൽനിന്നും സംരക്ഷിക്കുന്നതിനായി കാറ് മുഴുവൻ ചാണകം മെഴുകിയിരിക്കുകയാണ് ഒരു സ്ത്രീ. 
 
സേജൽ ഷാ എന്ന സ്ത്രീയാണ് തന്റെ കാറിനെ ചൂടിൽനിന്നും സംരക്ഷിക്കുന്നതിനും, ചൂടത്തുള്ള യത്രകൾ സുഗമമാക്കുന്നതിനും ഇത്തരത്തിൽ ഒരു അറ്റകൈ പ്രയോഗം തന്നെ നടത്തിയിരിക്കുന്നത്. രൂപേഷ് ഗരുരംഗ ദാസ് എന്ന വ്യക്തിയാണ് ഈ കാറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. 


 
കാറിനെ പൂർണമായും ചാണകം മെഴുകിയിട്ടുണ്ട്. ആദ്യ കാഴ്ചയിൽ വാഹനം പെയിന്റ് ചെയ്തോ സ്റ്റിക്കർ ഒട്ടിച്ചോ മാറ്റം വരുത്തിയതാണ് എന്നേ അളുകൾക്ക് തോന്നു. ചാണകമാണ് കാറിന്റെ ബോഡിയിൽ മെഴുകിയിരിക്കുന്നത് എന്ന് തിരിച്ചറിയണം എങ്കിൽ കാറിന്റെ അടുത്തെത്തി പരിശോധിക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍