ക്രഡിറ്റ് കാർഡ് നഷ്ടമായാൽ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം !

വ്യാഴം, 23 മെയ് 2019 (23:08 IST)
ക്രഡിറ്റ് കാർഡുകൽ നഷ്ടപ്പെട്ടുകഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പലർക്കും പരിഭ്രാന്തിയാണ്. പലരും ആദ്യം പൊലീസിൽ പരാതിപ്പെടാനാണ് ശ്രമിക്കുക. എന്നാൽ നമ്മൾ പാഴാക്കുന്ന സമയംകൊണ്ട് ആ കാർഡ് ഉപയോഗിച്ച് പണം തട്ടാൻ മോഷ്ടാക്കൾക്ക് കഴിയും. ക്രഡിറ്റ് കാർഡ് നഷ്ടമായാൽ കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
 
ഇന്റർനെറ്റിന്റെയും മൊബൈൽ ബാങ്കിംഗിന്റെയും ഈ കാലഘട്ടത്തിൽ ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുക എന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. നെറ്റ് ബാങ്കിംഗ് വഴിയും. മൊബൈൽ ബാങ്കിംഗ് വഴിയും ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ പ്രത്യേക ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക് ചെയ്ത് ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുന്നതിനുള്ള കാരണം നൽകിയാൽ സെക്കന്റുകൾക്കുള്ളിൽ തന്നെ കർഡ് ബ്ലോക്ക് ചെയ്യപ്പെടും.
 
ഇനി ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാത്ത ആളാണെങ്കിൽ ബാങ്കിനെ കസ്റ്റമർ കെയർ നമ്പറിൽ നേരിട്ട് വെളിച്ച് തന്നെ ക്രഡിറ്റ് കർഡ് ബ്ലോക്ക് ചെയ്യാം. കസ്റ്റമർ കെയറിൽ വിളിച്ച ശേഷം ക്രഡിറ്റ് കാർഡ് നമ്പരും അക്കൗണ്ട് നമ്പരും ബ്രാഞ്ചും ഉൾപ്പടെയുള്ള വിവരങ്ങൾ നൽകുക. മൊബൈൽ നമ്പറിൽ ഒ ടി പി വഴിയുള്ള ഒഥന്റിക്കേഷൻ ചിലപ്പോൾ ആവശ്യപ്പെട്ടേക്കും. കാർഡ് ഉടമ തന്നെയാണ് വിളിക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇത്. ഇത് പൂർത്തീകരിച്ചാൽ കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍