ഫോണിനെ ചൊല്ലി തർക്കം ആൺസുഹൃത്ത് 23കാരിയെ അഞ്ചാം നിലയിൽനിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി

ബുധന്‍, 22 മെയ് 2019 (20:04 IST)
കാർ പാർകിംഗ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും 23കാരിയായ സുഹൃത്തിനെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തി എന്ന് 28കരന്റെ കുറ്റസമ്മതം. സിംഗപൂരിൽ ഹൈക്കോടതിയിലാണ് സയ്യിഡ് മഫി ഹസൻ എന്ന യുവാവ് കുറ്റസമ്മദം നടത്തിയത്. 2015 ഓഗസ്റ്റ് 31നായിരുന്നു സംഭവം നടന്നത്.
 
23കാരിയായ അതിക ഡോൽകിഫി തന്റെ കയ്യി ഉണ്ടായിരുന്ന ഒരു ഐ ഫോൺ ഉപയോഗിക്കാൻ കൊടുത്തിരുന്നു. ജോലിയില്ലാത്ത\തിനാൽ ഫോൺ വാങ്ങാനാകുന്നില്ല എന്ന് യുവാവ് പറഞ്ഞതോടെയാണ് യുവതി തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ നൽകിയത്. ഈ ഫോൺ പിന്നീട് കേടാവുകയും 125 ഡോളർ നൽകി ഹസൻ ഇത് നന്നക്കുകയും ചെയ്തിരുന്നു.
 
എന്നാൽ ഫോൺ നന്നാക്കാൻ 300 ഡോളർ ചിലവായി എന്ന് പറഞ്ഞ് ഈ പണം വാങ്ങുന്നതിനായി ഹസൻ പല തവണ യുവതിയുടെ വീട്ടിലും ജോലി സ്ഥലത്തും പോയിരുന്നു, പണം ആവശ്യപ്പെട്ടതോടെ യുവതിയുടെ സഹോദരൻ പണത്തിന് പകരമായി ഫോൺ ഹസനോട് എടുക്കാൻ പറഞ്ഞിരുന്നു. തന്റെ സഹോദരിയുമായി ഇനി ബന്ധപ്പെടരുത് എന്നും സഹോദരൻ മുന്നറീയിപ്പ് നൽകിയിരുന്നു.
 
എന്നാൽ 2015 ആഗസ്റ്റ് 31ന് യുവതിയെ കാണാൻ തന്നെ ഇയാൾ തീരുമാനിച്ചു തുടർന്ന് പയോ ലറോങിലെ കാർപാർക്കിംഗ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ ഇരുവരുമെത്തി ഇരിവിടെ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി ഇതിനിടെ യുവതിയെ ഹസൻ അഞ്ചാം നിലയിൽനിന്നും താഴേക്ക് എറിയുകയായിരുന്നു.
 
മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കെട്ടിടത്തിന്റെ ബേസ്മെന്റിനിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതി കുടുങ്ങിയത്,. യുവതിയുടെ ഹാൻഡ് ബാദും മൊബൈഫോണും പ്രദേശത്തെ ഓടയിൽ പ്രതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍