മലയാള സിനിമയിൽ ഇനി പാടില്ലെന്ന് ഒരിയ്ക്കലും പറഞ്ഞിട്ടില്ല, ഇത് ഉപജീവനമാണ്: വിജയ് യേശുദാസ്

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (10:50 IST)
മലയാള സിനിമയിൽ ഇനി ഒരിയ്ക്കലും പാടില്ലെന്ന് പറഞ്ഞുട്ടില്ലെന്നും, താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്നും ഗായകൻ വിജയ് യേശുദാസ്. തുടക്കക്കാരൻ എന്ന നിലയിലാണ് ഇപ്പോഴും പലരും പെരുമാറുന്നത്. അതിലുള്ള പരിഭവം പറയുക മാത്രമാണ് ചെയ്തത് എന്ന് വിജയ് യേശുദാസ് പറയുന്നു. 
 
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ തലക്കെട്ടിട്ടത് ആ മാഗസിന്റെ മാര്‍ക്കറ്റിങിന്റെ ഭാഗമാണ്. ഞാൻ പറഞ്ഞതല്ല അതിൽ റിപ്പോര്‍ട്ട് ചെയ്തത്. സംഗീത പരിപാടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പറഞ്ഞത്. വലിയ വിമർശനമാണ് എനിയ്ക്കെതിരെ ഉയർന്നത്. അപ്പയെയും അമ്മയെയും വരെ പലരും മോശമായി ചിത്രികരിച്ചു. 
 
ഫീല്‍ഡില്‍ എത്തിയിട്ട് 20 വര്‍ഷമായി. പക്ഷേ തുടക്കക്കാരനോട് പെരുമാറുന്നത് പോലെയാണ് ഇപ്പോഴും പലരും പെരുമാറുന്നത്. തുടക്കത്തില്‍ നാല്‍പ്പതിനായിരം രൂപ പ്രതിഫലം നൽകിയിരുന്ന ഒരാള്‍, ഇപ്പോഴും അതേ തരാന്‍ സാധിയ്ക്കും എന്ന് നിർബന്ധം പിടിയ്ക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ പരിഭവം പറഞ്ഞിരുന്നു. പാട്ടിനോടുള്ള താല്‍പര്യം കൊണ്ടാണ് പാടുന്നത്. എന്നാല്‍ ഇത് ഉപജീവന മാര്‍ഗമാണ് എന്നും വിജയ് യേശുദാസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article