ഒടുവില്‍ ഇളയ ദളപതിയും രംഗത്ത്; കേരളത്തിന് 70 ലക്ഷം രൂപയുടെ സഹായവുമായി വിജയ്

ബുധന്‍, 22 ഓഗസ്റ്റ് 2018 (07:20 IST)
ഒടുവില്‍ ആ‍ാരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി. കേരളത്തിലെ പ്രളയക്കെടുതിയില്‍ തമിഴ്‌ സൂപ്പര്‍താരം വിജയുടെ ശക്തമായ കൈത്താങ്ങ്.

70 ലക്ഷം രൂപയാണ് വിജയ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്‌തത്. തമിഴ് വാർത്താ ചാനലായ സൺ ടിവിയാണ് വാർത്ത സ്ഥിരീകരിച്ചത്.

വിജയ് ഫാന്‍‌സ് അസോസിയേഷന്‍ വഴിയാണ് സഹായഹസ്‌തം കേരളത്തിലെത്തിയത്. തമിഴ്നാട്ടിലെ വിജയ് ഫാൻസ് അസോസിയേഷൻ ഈ തുക സമാഹരിച്ച് പ്രളയബാധിതർക്ക് ആവശ്യമായ സാമഗ്രികൾ മേടിച്ചിരുന്നു.

സമാഹരിച്ച ആവശ്യ സാധനങ്ങള്‍ ഫാൻസ് അസോസിയേഷന്‍ വഴി കേരളത്തിലെത്തിച്ച് സന്നദ്ധപ്രവർത്തനങ്ങൾ നടത്താനാണ് വിജയ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് കമല്‍‌ഹാസന്‍ അടക്കമുള്ള താരങ്ങള്‍ കേരളത്തിന് സഹായം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍