പതിമൂന്ന് അടി നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്. വാവ സുരേഷ് പിടികൂടുന്ന 169ആമത്തെ രാജവെമ്പാലയാണ് ഇത്. പത്തനംതിട്ട ജില്ലയിലെ കോന്നി ഡിവിഷന് കീഴിലുള്ള കല്ലേലി തൊട്ടിൻകര വീട്ടിൽ ടി എസ് മാത്യുവിന്റെ പറമ്പിൽനിന്നുമാണ് കൂറ്റൻ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തിടർന്നാണ് വാവ സുരേഷ് സ്ഥലത്തെത്തിയത്. എന്നാൽ പാമ്പിനെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് രാജവെമ്പാലയെ പിടികൂടാൻ സാധിച്ചത്. കോന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാവ സുരേഷിനൊപ്പം ഉണ്ടായിരുന്നു.
പറമ്പിന് സമീപത്തുകൂടി ഒഴുകുന്ന അച്ഛൻകോവിലാറിന്റെ സമീപത്തേക്ക് ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് പാമ്പിനെ പിടികൂടുയത്. അഞ്ച് വയസ് പ്രായം വരുന്ന രാജവെമ്പാലയുടെ പത്തിയിൽ ചെറിയ മുറിവ് ഉണ്ടായിരുന്നു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് കോന്നി ഉൾവനത്തിൽ വിട്ടു.