ടിക്‌ടോക് ജീവിതം തുലച്ചു, വീട്ടമ്മ ഇപ്പോൾ താമസിക്കുന്നത് അനാഥാലയത്തിൽ

Webdunia
ശനി, 2 നവം‌ബര്‍ 2019 (19:00 IST)
മൂവാറ്റുപുഴ: ടിക്ടോക്കിൽ വീഡിയോകൾ ചെയ്ത് താരമായ വീട്ടമ്മ ഒടുവിൽ സകലതും നഷ്ടപ്പെട്ട് അനാഥാലയത്തിൽ. ഏറെ ആരാധകരെ ലഭിച്ചെങ്കിലും ടിക്‌ടോക് തന്നെ വീട്ടമ്മക്ക് വില്ലനായി മാറുകയായിരുന്നു. ടിക്‌ടോക് വീഡിയോകളുടെ ആരാധകൻ എന്ന് പറഞ്ഞ യുവാവുമായി വീട്ടമ്മ പ്രണയത്തിലാവുകയായിരുന്നു.
 
കാമുകനൊത്ത് പകർത്തിയ സെൽഫി വീട്ടമ്മയുടെ ഫോണിൽ നിന്നും ഭർത്താവ് കണ്ടെത്തിയതോടെ കുടുംബ ജീവിതം തകർന്നു. ഭർത്താവ് ഉപേക്ഷിച്ചതോടെ മാതാപിതാക്കളുടെ അടുത്തെത്തി. അവർ യുവതിയെ സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് കമുകനെ സമീപിച്ചെങ്കിലും അയാളും കൈമലർത്തി.
 
വിട്ടമ്മയുടെ ഭർത്താവിനെയും മാതാപിതാക്കളെയും കാമുകനായ യുവാവിനെയും പൊലീസ് വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ആരും യുവതിയെ സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെ പൊലീസുകാർ തന്നെ വീട്ടമ്മയെ അനാഥാലയത്തിൽ എത്തിക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article