ഞാനും മോഹൻലാലും ഷൂട്ടിംഗ് ഇടവേളയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഷൂട്ടിംഗ് കാണാൻ വന്നവരെല്ലാം മോഹൻലാലിനെയാണ് നോക്കുന്നത്. അതുകൊണ്ട് അവരുടെ ആവശ്യപ്രകാരം എല്ലാ ഭാഗത്തുനിന്നും ലാലിനെ കാണുന്നതിനായി ഞാൻ തലകുനിച്ചിരുന്നു. കഴുത്ത് വേദനിച്ച് ഞാൻ തല ഉയർത്തിയതോടെ അവർക്ക് ലാലിനെ കാണാൻ കഴിയുന്നില്ലത്രേ. കുറേ നേരം കൂടി ഞാൻ തല താഴ്ത്തി ഇരുന്നു. കഴുത്ത് വേദനിക്കാൻ തുടങ്ങിയതോടെ വീണ്ടും തല ഉയർത്തി. അപ്പോൾ ദേഷ്യത്തോടെ ശബ്ദം ഉയർന്നു നമ്മൾ വീണ്ടും തല താഴ്ത്തി.
കുറച്ച് കഴിഞ്ഞപ്പോൾ ലാലിന്റെ കുറേ അരാധകർ ഫോട്ടോ എടുക്കാൻ വന്നു ലാൽ എഴുന്നേറ്റ് പോയി ഫോട്ടോക്ക് പോസ് ചെയ്യും. കുറച്ച് കഴിയുമ്പോൾ വേറെ കൂട്ടർ വരും ലാൽ വീണ്ടും പോയി ഫോട്ടോക്ക് പോസ് ചെയ്യും. പിന്നീട് ലാൽ എന്റെ അടുത്ത് വന്നിരുന്ന് പറഞ്ഞു ഏടോ ഇന്നസെന്റെ ഒരു കാര്യം മനസിലാക്കിക്കോ. ഇവർക്കെല്ലാം എന്നെയാണ് താൽപര്യം. കണ്ടില്ലേ ഫോട്ടോ എടുക്കാനുള്ള തിരക്ക്. എനിക്ക് നല്ല ഡിമാൻഡ് ആണെന്ന് ഇപ്പോൾ മനസിലായില്ലെ.
ഞാൻ പറഞ്ഞു. ലാലേ ഇത് താൽപര്യമല്ല, നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാകില്ല എന്ന് അവർക്കറിയാം. അത് മനസിലാക്കിയതുകൊണ്ട് അയാൾ സിനിമയിൽനിന്നും പോകുന്നതിന് മുൻപ് ഒരു ഫോട്ടോ എടുത്തേക്കാം എന്ന് കരുതി വരുന്നവരാണ്. ഇന്നസെന്റ് മരിക്കുന്നത് വരെ അയൾ സിനിമയല്ല് ഉണ്ടാവും എന്ന് ആളുകൾക്കറിയാം. അപ്പോ ഇന്നസെന്റിനൊപ്പം പിന്നെയും ഫോട്ടോ എടുക്കാമല്ലോ എന്ന് ആളുകൾ കരുതി എന്ന് മാത്രം. ഇത് കേട്ട ലാൽ ചിരിച്ചുകൊണ്ട് എനിക്ക് കൈ തന്നു.