എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. രാജ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കൌശാൽ ആണ്. പ്രവാസി മലയാളിയായ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും,മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും ഈ സിനിമയിലൂടെ കാണാനാകുമെന്ന് നിർമാതാവ് ഫേസ്ബുക്കിൽ കുറിച്ചു.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ:
മാമാങ്ക വിശേഷങ്ങൾ ....ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മുടെ trailer റിലീസ് ചെയ്യുകയാണ്...കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് promotion കാര്യങ്ങൾ നടത്തുന്നത്...കുറേയേറെ പേർ സ്ഥിരമായി എനിക്ക് social media യിൽ കൂടി ഉപദേശങ്ങൾ തരുന്നു. പലതും ഞാൻ പ്രാവർത്തികമാക്കിയിട്ടു ണ്ട്..നിങ്ങളുടെ ആത്മാർത്ഥ യിലും,ഈ സിനിമയിലുളള വിശ്വാസത്തിലും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു....ഇറങ്ങാൻ പോകുന്ന trailer ൽ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു...
ആത്മബന്ധങ്ങൾ വേർപെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങൾ ,മരണത്തിലേക്ക് നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങൾ, മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും,മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ രസ്യങ്ങളു മെല്ലാം തിയേറ്ററിൽ നിങ്ങളെ അത്ഭുതങ്ങളുടെയും, ആകാംക്ഷയുടെയും ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.. ത്രസിപ്പിക്കുന്ന ചോരയുടെ മണമുള്ള ആ മാമാങ്ക മഹോത്സവത്തിനായി കാത്തിരിക്കൂ...