‘ബി ജി എം ഇല്ലാതെ തന്നെ അത്ഭുതപ്പെടുത്തി, അതുകൂടി ചേരുമ്പോൾ വേറെ ലെവലാകും’; ബെല്‍ഹാര ബ്രദേഴ്‌സ് പറയുന്നു

ചിപ്പി പീലിപ്പോസ്

വെള്ളി, 1 നവം‌ബര്‍ 2019 (13:35 IST)
എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനു തയ്യാറെടുക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. എം ജയചന്ദ്രന്‍ ഗാനങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡില്‍ നിന്നുള്ള അങ്കിത്- സഞ്ചിത് ടീം (ബെല്‍ഹാര ബ്രദേഴ്‌സ്) ആണ്. 
 
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ തന്നെയുള്ള ഈ ചിത്രത്തിന്റെ എഡിറ്റഡ് വേര്‍ഷന്‍ തന്നെ അത്ഭുതകരമാണ് എന്നാണ് അവര്‍ പറയുന്നത്. മ്യൂസിക് ഇല്ലാതെയാണ് സിനിമ കണ്ടത്. അതിനുശേഷം ബിജി‌എം ഉപയോഗിക്കുമ്പോൾ വേറെ ലെവലാകുമെന്ന് ഉറപ്പാണെന്നും ഇവർ പറയുന്നു. 
 
‘സംഗീതം ഒന്നുമില്ലാതെ ഈ ചിത്രം കണ്ടു. സംഗീതം ഇല്ലാതെ തന്നെ ചിത്രം ഗംഭീരമായി വന്നിട്ടുണ്ട്. സംഗീതം ഇല്ലാതെ ചിത്രം കാണാന്‍ സാധിച്ചത് കൊണ്ട് തന്നെ ഒരു പുതുമ ഇതിന്റെ പശ്ചാത്തല സംഗീതം ഒരുക്കുമ്പോള്‍ കൊണ്ട് വരാന്‍ സഹായിച്ചിട്ടുണ്ട്. സംഗീതം കൂടി ചേരുമ്പോള്‍ ഈ ചിത്രം വേറെ തലത്തിലേക്ക് ഉയരും.‘ ബെല്‍ഹാര ബ്രദേഴ്‌സ് പറഞ്ഞു. 
 
പദ്മാവത്, വാര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് ബെല്‍ഹാര ബ്രദേഴ്‌സ് ആണ്. മമ്മൂട്ടി നായകനായ ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുദേവ് നായര്‍, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍