തിരുവനന്തപുരത്തുനിന്നും വാവ സുരേഷ് പിടികൂടിയത് ഉഗ്രവിഷമുള്ള അപൂർവയിനം പാമ്പിനെ !

Webdunia
വ്യാഴം, 9 ജനുവരി 2020 (14:55 IST)
തിരുവന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയിൽനിന്നും വാവ സുരേഷ് പിടികൂടിയത് കേരളത്തിൽ കണ്ടുവരാത്തയിനം അപൂർവ ഇനം വിഷപ്പാമ്പിനെ. രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച പ്രദേശവാസികളാണ് കണ്ടത്. രാജവെമ്പാല ആയിരിക്കും എന്നാണ് ഇവർ ആദ്യം കരുതിയത്. തുടർന്ന് വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. വനമേഖലക്ക് സമീപമുള്ള സ്ഥലമല്ലാത്തതിനാൽ രാജവെമ്പാല ആയിരിക്കില്ല എന്ന് വാവ സുരേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. 
 
വാവ സുരേഷ് സ്ഥലത്തെത്തുമ്പോൾ തോടിന് സമീപത്ത് പതുങ്ങിയ നിലയിലായിരുന്നു പാമ്പ്. പിടികൂടുയതോടെയാണ് അപൂർവ ഇനത്തിൽ പെട്ടതാണ് പാമ്പ് എന്ന് കണ്ടെത്തിയത്. ബാൻഡഡ് ക്രെയ്റ്റ് എന്ന പാമ്പാകാനാണ് സാധ്യത എന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. പിന്നീട് ഇത് സ്ഥിരീകരിച്ചു. ഏറെ പാടുപെട്ടാണ് ഈ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. പാമ്പിനെ പിന്നീട് മൃഗശാലക്ക് കൈമാറി.
        
കേരളത്തിൽ അധികം കാണപ്പെടാത്ത പാമ്പാണ് ബാൻഡഡ് ക്രെയ്റ്റ് ഇന്ത്യയിൽ മിസോറാം അസം, ത്രിപുര എന്നിവിടങ്ങളിലാണ് ഈ പാമ്പ് കാണപ്പെടുന്നത്. എലികളും ചെറു ജീവികളുമെല്ലാമാണ് ഇവയുടെ ഭക്ഷണം. വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും നനവുള്ള പ്രദേശങ്ങളിലുമെല്ലാമാണ് ഇവയെ കാണപ്പെടുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article