'പ്രതികാരം അൽപ സമയത്തിനകം തുടങ്ങും' - യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നതിന് മുൻപായി ഇറാൻ മുന്നറിയിപ്പ് നൽ‌കിയെന്ന് ഇറാഖ്

ബുധന്‍, 8 ജനുവരി 2020 (17:54 IST)
ബാഗ്ദാദ്: ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നകിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. ട്വിറ്ററിലൂടെയാണ് ഇറാഖ് പ്രധാനമന്ത്രി അദേൽ അബ്ദുൽ മഹ്‌ദി ഇക്കാര്യം വെളിപ്പെടുത്തിയത്.
 
'ഖാസിം സുലൈമാനിയെ വധിച്ചതിലുള്ള പ്രതികാര നടപടികൾ അൽപസമയത്തിനകം ആരംഭിക്കും. അത് അമേരീക്ക സൈനിക കേന്ദ്രങ്ങൾക്ക് നേരെ മാത്രമായിരിക്കും' എന്നായിരുന്നു മുന്നറിയിപ്പ് എന്ന് ഇറാഖ് പ്രധാനമന്ത്രി വെളിപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചു എന്നും ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു.
 
ഏതോക്കെ സൈനിക കേന്ദ്രങ്ങൾ അക്രമിക്കും എന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നില്ല. സൈനിക കേന്ദ്രങ്ങളിൽ മിസൈൽ പതിക്കുമ്പോൾ അമേരിക്കയിൽനിന്നും ഫോൺ കോൾ വന്നു. ഇറാന്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉള്ളതായി ഇറാഖി സൈന്യമോ അമേരിക്കൻ സഖ്യ കക്ഷികളോ സ്ഥിരീകരിച്ചിട്ടില്ല എന്നും മഹ്‌ദി പറഞ്ഞു. 

بيان
••••••••••
بسم الله الرحمن الرحيم

بعد منتصف الليل بقليل من يوم الاربعاء الموافق 8/1/2020، تلقينا رسالة شفوية رسمية من قبل الجمهورية الاسلامية في ايران بان الرد الايراني على اغتيال الشهيد قاسم سليماني قد بدأ او سيبدأ بعد قليل...

— المكتب الاعلامي لرئيس الوزراء

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍