മലയാളികളുടെ പ്രിയ ഗായിക വിജയലക്ഷ്‌മി ഇനി അനൂപിന് സ്വന്തം

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:40 IST)
മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറുമായ പാല സ്വദേശി അനൂപാണ് വരൻ. ഇന്ന് രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.
 
കഴിഞ്ഞ രണ്ടു വര്‍ഷമായി അനൂപും വിജയ ലക്ഷ്മിയും സുഹൃത്തുക്കളാണ്. അനൂപാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുള്ള ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത്. ഈ വിവരം വിജയലക്ഷ്മി വീട്ടില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച്‌ വിവാഹം ഉറപ്പിക്കുകയായിരുന്നു.
 
ഉദയനാപുരം ഉഷാനിവാസിൽ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്‌മി. 'സെല്ലുലോയ്‌ഡ്' എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ.. എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്‌മി ഗായിക എന്ന നിലയിൽ ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article