ഇരുമുടിക്കെട്ടിൽ നാപ്കിൻ ഇല്ലായിരുന്നു, പൊലീസ് പരിശോധിച്ചതാണ്: രഹ്ന ഫാത്തിമ

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:18 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വലിയ നടപ്പന്തൽ വരെ പൊലീസിന്റെ അകമ്പടിയോടെ എത്തിയ ആക്ടീസ്റ്റ് രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ നാപ്കിനുകൾ ആയിരുന്നുവെന്ന ആരോപണത്തെ തള്ളി രഹ്ന. 
 
പ്രതിഷേധത്തെ തുടർന്ന് ശബരിമലയിൽ നിന്നും തിരിച്ചിറങ്ങി പമ്പയിൽ എത്തിയപ്പോൾ ഇരുമുടിക്കെട്ട് ഐ ജി ശ്രീജിത്തിനെ ഏൽപ്പിച്ചിരുന്നുവെന്നും പൊലീസ് അത് പരിശോധിച്ചതാണെന്നും രഹ്ന പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചിൽ ചവിട്ടിയും ശൂലത്തിൽ കോർത്തും എന്റെ വിശ്വാസം സംരക്ഷിക്കാൻ ഞാൻ ചാണക സംഘി അല്ല എന്നാണ് രഹ്ന പ്രതികരിച്ചത്.
 
രഹനയുടെ ഇരുമുടിക്കെട്ടിനുള്ളിൽ നാപ്കിനുകൾ ആയിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് വൻ പ്രതിഷേധമാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉയർന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article