ഉർവശിയെ മോശമായി സ്പർശിച്ച് ശ്രീദേവിയുടെ ഭർത്താവ്! - സത്യമെന്ത്?

ബുധന്‍, 3 ഏപ്രില്‍ 2019 (08:31 IST)
സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും സിനിമ താരങ്ങളാണ്. താരങ്ങൾക്ക് നേരെ ഗോസിപ്പുകൾ ഇറക്കുന്നതിൽ പാപ്പരാസികൾക്ക് യാതോരു മടിയുമില്ല. ഇപ്പോൾ ഇത്തരമൊരു സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഉർവശി റൗട്ടെല്ല.
 
നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന പ്രചരണത്തിനെതിരേയാണ് നടി രംഗത്ത് വന്നത്. ഒരു മാധ്യമത്തില്‍ വന്ന വീഡിയോ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്താണ് ഉര്‍വശിയുടെ പ്രതികരണം.
 
താന്‍ ബഹുമാനിക്കുന്ന ബോണി കപൂറിന്റെ അന്തസ്സിനെ തകര്‍ക്കുന്ന പ്രചരണമാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രചരിക്കുന്ന ട്രോളുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും ഉര്‍വശി കുറിച്ചു.
 
മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയയുടെ വിവാഹച്ചടങ്ങിനിടെ ഉര്‍വശിയും ബോണി കപൂറും സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഉയോഗിച്ചുകൊണ്ടായിരുന്നു അപവാദ പ്രചരണം. ‘എന്നെ തൊടരുത്, എന്ന് ഉര്‍വശി ബോണി കപൂറിനോട് പറയുന്നു’ എന്ന് വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍