'മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു, പലപ്പോഴും ആത്‌മഹത്യ ചെയ്‌താലോ എന്നുവരെ ചിന്തിച്ചു': ഉണ്ണിയുടെ വെളിപ്പെടുത്തൽ

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (11:47 IST)
സിനിമാ പാരമ്പര്യമൊന്നുമില്ലാതെ തന്നെ മലയാള സിനിമയിലെത്തി നായകനിരയിലെത്തിയ താരമാണ് ഉണ്ണി മുകുന്ദൻ. എന്നാൽ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാ മോഹം തലയ്‌ക്കുപിടിച്ച് പഠനവും ജോലിയും എല്ലാം ഉപേക്ഷിച്ചാണ് കൊച്ചിയിലെത്തിയത്. ജോലിയും കൂലിയുമൊന്നുമില്ലാതിരുന്ന ആ സമയത്ത് തനിക്ക് ആശ്രയം സുഹൃത്തുക്കളായിരുന്നുവെന്നും അവരുടെ ചെലവിലാണ് താന്‍ ജീവിച്ചു പോയതെന്നും അപ്പോൾ ആത്മഹത്യയെക്കുറിച്ച് വരെ സംസാരിച്ചിട്ടുണ്ടെന്നും ടെലിവിഷൻ അഭിമുഖത്തിൽ ഉണ്ണി പറഞ്ഞു.
 
"എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങൾ‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു. രാവിലെ ആയാല്‍ ഇവര്‍ ജോലിക്ക് പോകും. ഞാന്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര്‍ വരുന്ന വരെ ഞാന്‍ വെയ്റ്റ് ചെയ്യും. എന്നെ കൂട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.
 
പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാൻ‍. ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു"- ഉണ്ണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article