തിരക്കേറിയ റോഡിൽ ബൈക്ക് ഓടിക്കവേ കുളിച്ച് യുവാക്കളുടെ അഭ്യാസം; പിഴ ഈടാക്കി പൊലീസ്; വീഡിയോ

റെയ്‌നാ തോമസ്
ചൊവ്വ, 28 ജനുവരി 2020 (09:08 IST)
തെക്കൻ വിയറ്റ്‌നാമിലെ തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് കൊണ്ട് കുളിക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. രണ്ടു യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുകയും ഒപ്പം കുളിക്കുകയുമാണ്. 
 
ഹെൽമെറ്റോ ഷർട്ടോ ധരിക്കാതെ വെള്ളം നിറച്ച ബക്കറ്റ് ബൈക്കിൽ വച്ചാണ് യുവാക്കളുടെ കുളി. വണ്ടിയോടിക്കുന്നയാൾക്ക് പിന്നിൽ ഇരുന്ന് കുളിക്കുന്ന യുവാവ് വെള്ളം ഒഴിച്ചു‌നൽകും. ഇയാൾ ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ ഒരു കൈ കൊണ്ട് മുഖത്ത് സോപ്പ് ഇടുകയാണ്. 
 
തിരക്കെറിയ റോഡിലെ യുവാക്കളുടെ ഈ അഭ്യാസം വൈറലായതോടെ പൊലീസ് കേസെടുത്തു.പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന് ലൈസൻസില്ലെന്ന് കണ്ടു‌പിടിച്ചു. എല്ലാ വകുപ്പുകളും ചേർത്ത് 5500 രൂപയാണ് പൊലീസ് പിഴ ഈടാക്കിയിരിക്കുന്നത്. 
https://www.facebook.com/baogiaothong.vn/videos/169846770995125/

അനുബന്ധ വാര്‍ത്തകള്‍

Next Article