കാറ് മോഷ്ടിച്ചതിന് കള്ളൻമാർക്ക് സമ്മാനം രണ്ടര കോടിയും ഒരു ടെസ്‌ല കാറും !

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (20:24 IST)
കാർ മോഷ്ടാക്കൾക്ക് കോടികൾ സമ്മാനമോ എന്നായിരിക്കും ചിന്തിക്കുന്നത്. മോഷ്ടാക്കൾ മാന്യൻമാരാണെങ്കിൽ സമ്മാനം ലഭിക്കും. വൈറ്റ് ഹാക്കർമാരെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നല്ല കാര്യങ്ങൾക്കായി അധികൃതരെയും സമൂഹത്തെയും സഹായിക്കുന്നവരാണ് വൈറ്റ് ഹാക്കർമാർ. തങ്ങളുടെ കഴിവ് ഉപയോഗിച്ച് കോടികളുടെ സമ്മാനങ്ങൾ സ്വന്തമാക്കിയ രണ്ട് വൈറ്റ് ഹാക്കർമാരാണ് ഇപ്പോൾ താരങ്ങൾ. 
 
വൈറ്റ് ഹാക്കർമാരുടെ ഒരു പരിപാടിയിലാണ് അതീവ സുരക്ഷിതമായ ടെസ്‌ല കാർ നിസാരമായി രണ്ട് മിടുക്കൻമാർ ഹാക്ക് ചെയ്തത്. അമത് കമ, റിച്ചാർഡ് സു എന്നിവരാണ് ടെസ്‌ലയെ ഞെട്ടിച്ച ആ മിടുക്കൻമാർ. ടെസ്‌ല മോഡൽ 3 കാറിലെ ഇന്റർനെറ്റ് കണക്‌റ്റഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഹാക്ക് ചെയ്താണ് വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ പൂർണമായും ഇവർ തകർത്തത്. ഇതോടെ ആ ടെസ്‌ല കാർ കമ്പനി ഹാക്കർമാർക്ക് സമ്മാനമായി നൽകി.
 
ടെസ്‌ല കാർ മാത്രമല്ല സഫാരി ബ്രൗസറും അനായാസം ഇരുവരും ചേർന്ന് ഹാക്ക് ചെയ്തു. പരിപാടിയിലെ സമ്മാന തുക 2.6 കോടി രൂപയും ഈ ടെക്ക് വിരുതന്മാർ തന്നെയാണ് സ്വന്തമാക്കിയത്. 3.8 കോടി രൂപയുടെ സമ്മാനമാണ് ഇതോടെ ഈ വൈറ്റ് ഹാക്കർമാർ പരിപാടിയിൽനിന്നും സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article