ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പുടപ്പെടും മുൻപ് തന്നെ ബാഹുബകിയാക്കി ട്രോളന്മാർ ഉണ്ടാക്കിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഹുബലിയിൽ പ്രഭാസിന്റെ തലവെട്ടിമാറ്റി പകരം ട്രംപിന്റെ തല ഒട്ടിച്ചു ചേർത്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന കൂടിയാണ് ട്രംപ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയില്‍ ശിവകാമിയായാണ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മോദിയുടെ ഭാര്യ യശോദ ബെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ട്രംപിന്റെ ബാഹുബലി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമായി കഴിഞ്ഞു.
To celebrate Trump's visit to India I wanted to make a video to show how in my warped mind it will go......