ട്രംപിനും കുടുംബത്തിനും ഭക്ഷണം നൽകാൻ സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും !

Webdunia
ഞായര്‍, 23 ഫെബ്രുവരി 2020 (11:10 IST)
ഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാൻ സ്വർണത്തളികകളും വെള്ളിപ്പാത്രങ്ങളും റെഡി. പ്രത്യേകമായി നിർമ്മിച്ച പാത്രങ്ങൾ രാജസ്ഥാനിലെ ജെയ്‌പൂരിൽനിന്നും ഡൽഹിയിൽ എത്തിച്ചു.
 
ട്രംപും കുടുംബവും ഡൽഹിയിൽ ചിലവഴിക്കുന്ന സമയത്ത് ഈ പാത്രങ്ങൾ ഉപയോഗിക്കും എന്നാണ് കരുതപ്പെടുന്നത്. അരുൺ പാബുവാൾ എന്നയളാണ് മൂന്നാഴ്ചയോളം സമയമെടുത്ത് വിശേഷപ്പെട്ട സ്വർണ തളികകളും വെള്ളി പാത്രങ്ങളും നിർമ്മിച്ചത്. ട്രംപ് കളഷൻസ് എന്നാണ് ഈ ആഡംബര പാത്രങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.
 
ചെമ്പിലും ഓഡിലും നിർമ്മിച്ച പാത്രങ്ങളിലേയ്ക്ക് പ്രത്യകരീതിയിൽ വെള്ളിയും സ്വർണവും വിളക്കി ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ 2010ലും 2015ലും ഇന്ത്യ സന്ദർശിച്ചപ്പോൾ പാബുവാൾ തന്നെയാണ് വിശേഷപ്പെട്ട പാത്രങ്ങൾ നിർമ്മിച്ചുനൽകിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article