ആമിര്‍ ഖാന്‍ പാവങ്ങളുടെ ജാക്ക് സ്പാരോ?- വൈറലായി തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ട്രെയിലർ

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (15:54 IST)
കോടികള്‍ മുടക്കി യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന വമ്പൻ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ ട്രെയിലർ പുറത്തിറങ്ങി. പൈറേറ്റ്‌സ് ഓഫ് ദ കരീബിയനുമായി ചിത്രത്തിന് നല്ല സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം. ആമിര്‍ ഖാന്‍ പാവങ്ങളുടെ ജാക്ക് സ്പാരോ ആണെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുണ്ട്.
 
ആമിര്‍ ഖാന്റെ ബിഗ് ബജറ്റ് സിനിമയായ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ പിരീയഡ് ഡ്രാമയാണ്. ബോളിവുഡിലെ തന്ന എറ്റവും വലിയ ബിഗ് ബജറ്റ് സിനിമകളില്‍ ഒന്നാണ് ഇത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ് ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്.
 
ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ അഭിനയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article