ഗൂഢാലോചനയും ലക്ഷങ്ങളുടെ നഷ്‌ടവും; ഋത്വിക് റോഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു
ബോളിവുഡ് നടന്‍ ഋത്വിക് റോഷനെതിരെ ചെന്നൈ സിറ്റി പൊലീസ് കേസെടുത്തു. ആര്‍ മുരളീധരന്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനും എട്ടു പേര്‍ക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.
ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തത്.
2014 ഋത്വിക്കിന്റെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്‌ആര്‍എക്സിന്‍റെ സ്റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചനനടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി.
കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിപണയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചു വിടുകയും ചെയ്‌തുവെന്നും മുരളീധരന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.