ആ സുന്ദരനുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു; സുന്ദരി സ്മൃതി മന്ദാന പറയുന്നു

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (11:35 IST)
ക്രിക്കറ്റും ബോളിവുഡും തമ്മില്‍ എല്ലാകാലത്തും ഒരു ബന്ധമുണ്ടാകാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ മിക്ക താരങ്ങളും ഡേറ്റിങ്ങിലായിരിക്കുന്നതും പങ്കാളിയാക്കിയിരിക്കുന്നതുമെല്ലാം ബോളിവുഡ് താരങ്ങളോടൊപ്പമായിരിക്കും. എന്നാല്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇത്തരമൊരു സംഭവം ഇതുവരെ കേട്ടിട്ടില്ല. ഇപ്പോള്‍ ഇന്ത്യയുടെ ക്രിക്കറ്റ് സുന്ദരി സ്മൃതി മന്ദാന താന്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബോളിവുഡ് താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. 
 
ബോളിവുഡ് സുന്ദരന്‍ ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാനാണ് തനിക്ക് താല്‍പ്പര്യമെന്നാണ് സ്മൃതി പറയുന്നത്. ഇന്ത്യ ടുഡേ നടത്തിയ ഒരു പരിപാടിക്കിടയിലായിരുന്നു സ്മൃതി തന്റെ ഡേറ്റ് താല്‍പ്പര്യം വ്യക്തമാക്കിയത്. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു ഇടങ്കന്‍ ബാറ്റ്‌സ്‌വുമണിന്റെ ഈ ഉത്തരം.ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറും ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായുള്ള ജോഡി കിടിലനായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍