ബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ?; മോഹൻ ഭാഗവതിനെതിരെ സോനം‌ കപൂർ രംഗത്ത്

റെയ്‌നാ തോമസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (16:00 IST)
ആർഎസ്എസ് അധ്യക്ഷനായ മോഹൻ ഭഗവതിന്റെ ഡൈവോഴ്സ് പരാമർശത്തിനെതിരെ നടി സോനം കപൂർ രംഗത്ത്.  മോഹൻ ഭാഗവതിന്റെ വിവാഹമോചനത്തിനുള്ള കാരണങ്ങൾ വിശദീകരിച്ചുള്ള പരാമർശത്തനെതിരെയാണ് ട്വീറ്റുമായി സോനം കപൂർ രംഗത്തെത്തിയത്. 
 
മോഹൻ ഭാഗവതിന്റെ പരാമർശമടങ്ങിയ ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയ്ക്കു ചുവടെയാണ് ഏതെങ്കിലും ബോധമുള്ള മനുഷ്യൻ ഇങ്ങനെ പറയുമോ? വിഡ്ഢിത്തം നിറഞ്ഞതും പിന്തിരിപ്പനുമായ പ്രസ്താവന എന്ന പരാമർശവുമായി സോനം കപൂർ രംഗത്തു വന്നത്. ഇതോടെ സോഷ്യൽ മീഡിയയിലും സോനം കപൂർ ട്രൻഡിങ്ങായി. സോനം കപൂറിന് സപ്പോർട്ടുമായും തെറിവിളികളുമായും ആളുകൾ രംഗത്തെത്തി. 
 
സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരിലും വിദ്യാഭ്യാസമുള്ളവരിലുമാണ് വിവാഹമോചനം കൂടുതലും നടക്കുന്നതെന്നായിരുന്നു  മോഹൻ ഭാ​ഗവതിന്റെ പ്രസ്താവന. ധാർഷ്ട്യം നിറഞ്ഞ വിദ്യാഭ്യാസവും സമ്പത്തുമാണ് കുടുംബങ്ങളെ നശിപ്പിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുവിന്  ഒരു കുടുംബത്തെപ്പോലെ പെരുമാറുക എന്നതിനേക്കാൾ നിലനിൽക്കാൻ മറ്റൊരു മാർ​ഗമില്ല എന്നായിരുന്നു മോഹൻ ഭാ​ഗവതിന്റെ പ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍

Next Article