'യാത്രകൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കൂ';യൂബർ ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി സോനം കപൂർ

റെയ്‌നാ തോമസ്
വ്യാഴം, 16 ജനുവരി 2020 (12:31 IST)
ലണ്ടനിൽ വച്ച് യൂബർ ടാക്‌സി ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് ബോളിവുഡ് നടി സോനം കപൂർ. ട്വിറ്ററിലാണ് സോനം കപൂർ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് എഴുതിയത്. വിദേശത്ത് യാത്രചെയ്യാൻ കഴിവതും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് സോനം പറയുന്നു.
 
താൻ വിളിച്ച യൂബർ ടാക്‌സിയുടെ ഡ്രൈവർ യാത്രക്കാരോട് പെരുമാറാൻ അറിയാത്തയാളാണെന്നും ഇയാൾ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം പറഞ്ഞു. എഴുത്തുകാരിയായ പ്രിയ മുൾജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനിൽ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.
 
ജനുവരി ആദ്യം സോനം കപൂർ ബ്രിട്ടീഷ് എയർവൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article