ടോയ്‌ലെറ്റിൽനിന്നും തലപൊക്കി പാമ്പ്, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ !

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (12:00 IST)
ടോയ്‌ലെറ്റ് സീറ്റിൽ ഇരിയ്ക്കുന്നതിന് മുൻപ് നന്നായീ ഒന്ന് ശ്രദ്ധിയ്ക്കണം എന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോ ആണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നത്. ടോയ്‌ലെറ്റ് സീറ്റിന് അടിയിൽനിന്നും വെള്ളത്തിലൂടെ മുകളിലേയ്ക്ക് തലയിട്ട് നോക്കുന്ന പാമ്പിന്റെ വീഡിയോ ആളുകളിൽ ഒട്ടൊരു ഭയം വിതച്ച് സാമൂഹ്യ മധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. പെയ്റ്റൺ മലോൺ എന്ന ട്വിറ്റർ ഉപയോക്താവ് തന്റെ സുഹൃത്തിനുണ്ടായ അനുഭവം എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
 
അതീവ ക്ഷമയോടെ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിയ്ക്കുന്നത് വീഡിയോയിൽ കാണാം. 'യുക്തിയ്ക്ക് നിരയ്ക്കാത്ത എന്റെ ഒരു ഭയം മാത്രമാണ് ഇതെന്നണാണ് ഞാൻ ആദ്യം കരുതിയിരുന്നത് എന്നാൽ അങ്ങനെയല്ല എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. വെസ്റ്റ് ടെക്സസിലെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് ഇത്' എന്ന കുറിപ്പോടെയണ് പെയ്റ്റൺ മലോൺ വിഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അതിനാൽ ടോയ്‌ലെറ്റ് സീറ്റിൽ ഇരിയ്ക്കും മുൻപ് ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളു. 

അനുബന്ധ വാര്‍ത്തകള്‍

Next Article